പാലാ: വോട്ട് ചെയ്ത് അധികാരം ഏല്‍പ്പിച്ച ജനങ്ങളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദ്രോഹിക്കുന്ന കാര്യത്തില്‍ മത്സരബുദ്ധി കാണിക്കുകയാണെന്ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. നിത്യോപയോഗ സാധനവില വര്‍ദ്ധനവും കുടിവെള്ളത്തിന് ഉള്‍പ്പെടെ നികുതി വര്‍ദ്ധനവും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചുകൊണ്ട് പാചകവാതകത്തിന്റെ വില കേന്ദ്രസര്‍ക്കാരും വര്‍ദ്ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജനങ്ങളുടെ ക്ഷേമ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി സമൂഹത്തെ സംരക്ഷിക്കേണ്ട ഭരണകര്‍ത്താക്കള്‍ ജനജീവിതം പരമാവധി ബുദ്ധിമുട്ടിലാക്കാന്‍ മത്സരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത് ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ബഹുജന പങ്കാളിത്തത്തോടു കൂടിയ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും കേരളാ ഡെമോക്രാറ്റിക് പാര്‍ട്ടി കമ്മിറ്റി തീരുമാനിച്ചു. എം പി കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.