വെഞ്ഞാറമൂട് : ആരോഗ്യ മേഖലയിലെ അഭിവാജ്യ ഘടകമണ് നേഴ്സിംഗ് പ്രൊഫഷനെന്ന്
ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ പ്രസ്താവിച്ചു.
നേഴ്സുമാർക്ക് ലോകോത്തര തലങ്ങളിൽ ഉദ്യോഗങ്ങളും അവസരങ്ങളും ആണ് അവരെ കാത്തിരിക്കുന്നത്. എല്ലാവരും സ്നേഹത്തോടുകൂടിയാണ് നേഴ്സുമാരെ നോക്കിക്കാണുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
വെഞ്ഞാറമൂട് ശ്രീ ഗോകുലം നഴ്സിംഗ് കോളേജിന്റെയും ശ്രീഗോകുലം നേഴ്സിങ് സ്കൂളിന്റെയും ഞാൻ ലൈറ്റിംഗ് ഒത്ത് സെർമണി ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു ചെയർമാൻ ഗോകുലം ഗോപാലൻ.

ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ, മാനേജിങ് ഡയറക്ടർ ഷീജ ജി മനോജ് ഇവർ മുഖ്യ അതിഥിയായി പങ്കെടുത്തു. ഡീൻ ഡോപി ചന്ദ്രമോഹൻ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്. കേണൽ മീരാ കെ പിള്ള, നേഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ സുലജ, ശ്രീ ഗോകുലം ഹോസ്പിറ്റൽ ചീഫ് നേഴ്സിങ് ഓഫീസർ ലെഫ്. കേണൽ ബേബി, വൈസ് പ്രിൻസിപ്പൽ ഡോ ലിജ ആർ നാഥ്, കോഡിനേറ്റർ പ്രൊഫസർ പ്രീത കരോളിൻ, നഴ്സിംഗ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ചിഞ്ചു പി നായർ എന്നിവർ പ്രസംഗിച്ചു.