നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.
കോട്ടത്തറ: ഗ്ലോബല്‍ കെ എം സി സി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ സംഗമം കരിഞ്ഞകുന്ന്, ചന്ദ്രിക മൈലാടി എന്നീ ക്ലബ്ബുകള്‍ക്ക് ജെഴ്‌സി വിതരണം ചെയ്തു. ഗ്ലോബല്‍ കെ എം സി സി കല്പറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള വൈപ്പടി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി സി കോട്ടത്തറ, വി സി അബൂബക്കര്‍ ഹാജി, ജെ മമ്മൂട്ടി, ഗഫൂര്‍ വെണ്ണിയോട്, എം സിറാജ് സിദ്ധീഖ്, വി അബ്ദുള്‍ സലാം, യു മമ്മൂട്ടി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.