മുട്ടില്‍: സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ നല്‍കുന്ന ‘ബറോഡ അച്ചീവേഴ്‌സ് അവാര്‍ഡ്’, ഡബ്യൂ എം ഒ കോളേജില്‍ വിതരണം ചെയതു. വിവിധ മേഖലകളില്‍ മികച്ച പ്രകടനം നടത്തിയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവുമാണ് അവാര്‍ഡായി നല്‍കുന്നത്. മികച്ച അക്കാദമിക നേട്ടങ്ങളുളള വിശാഖ് ടി ആര്‍, കായിക മേഖലയിലെ പ്രകടനത്തിന് ഹാനിഷ് പി എം, വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ റാഹില കെ കെ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
പ്രസ്തുത ചടങ്ങില്‍ ബാങ്ക് ഓഫ് ബറോഡയെ പ്രതിനിധീകരിച്ച് റീജണല്‍ മാനേജര്‍ ബി കണ്ണന്‍ സംസാരിച്ചു. ബാങ്കിന്റെ പ്രവര്‍ത്തന രീതികളെ സംബന്ധിച്ച വിവരങ്ങള്‍ ചീഫ് മാനേജര്‍ ആശാകുറുപ്പ് വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. അവാര്‍ഡ് വിതരണത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തില്‍ റാഹില കെ ക, അജില്‍ പ്രകാശ് എന്നിവര്‍ വിജയികളായി. ചടങ്ങില്‍ സിബി ജോസഫ്, ഡോ. വിജി പോള്‍, ഷബീറലി പി, ബിഥുന്‍ ടി, അജീഷ്, സല്‍മാന്‍ ഫാരിസ്, സുഹൈല്‍ പി എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു.