കോഴിക്കോട്: 2023 ഡിസംബറില്‍ നടക്കുന്ന കെ എന്‍ എം മര്‍കസുദ്ദഅവ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടപ്പിലാക്കുന്ന ഛില ഉമ്യ 10 ഞൗുലല െ10 ങശിൗലേ െഎന്ന പദ്ധതിയുടെ ഭാഗമായുള്ള ‘അല്‍ ജാരിയ’ സാമ്പത്തിക സമാഹരണ പദ്ധതിക്ക് സംസ്ഥാനത്തൊട്ടുക്കും ആവേശകരമായ തുടക്കം. പദ്ധതിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബോക്‌സുകള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളില്‍ സ്ഥാപിച്ച് നിക്ഷേപിച്ചു തുടങ്ങിയത് മുജാഹിദ് സമ്മേളനത്തെ ഇസ്ലാഹീ കേരളം നെഞ്ചേറ്റിയതിന്റെ ബഹിര്‍ പ്രകടനം കൂടിയായി മാറി.
അല്‍ജാരിയ പദ്ധതി ചെയര്‍മാന്‍ എം. അഹ്മദ്കുട്ടി മദനിയില്‍ നിന്ന് ബോക്‌സ് സ്വീകരിച്ച് കെ.എന്‍.എം. മര്‍കസുദ്ദഅവ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി അല്‍ ജാരിയ്യയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. അബ്ദുറഹിമാന്‍ സുല്ലമി, എഞ്ചിനീയര്‍ സൈതലവി, പ്രൊഫ. കെ.പി. സകരിയ്യ, സി. അബ്ദുലത്തീഫ് പങ്കെടുത്തു.
കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം വളപട്ടണത്ത് കെ.എന്‍.എം. മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ധീന്‍ പാലക്കോടും, തൃശ്ശൂര്‍ ജില്ലാ തല ഉദ്ഘാടനം അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളവും, മലപ്പുറം വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം എഞ്ചിനീയര്‍ കരീം സാഹിബും, മലപ്പുറം ഈസ്റ്റ് ജില്ലാ തല ഉദ്ഘാടനം എടവണ്ണയില്‍ സംസ്ഥാന ട്രഷറര്‍ എം. അഹ്മദ് കുട്ടി മദനിയും, കോഴിക്കോട് നോര്‍ത്ത് ജില്ലാ തല ഉദ്ഘാടനം കെ.എം. കുഞ്ഞമ്മദ് മദനിയും, കാസര്‍കോട് ബശീര്‍ പട്‌ലയും, പാലക്കാട് ജില്ലയില്‍ പി. അബ്ദുല്‍ അലി മദനിയും, എന്‍.എം. അബ്ദുല്‍ ജലീല്‍ മാസ്റ്ററും, വാഴക്കാട് മണ്ഡലം തല ഉദ്ഘാടനം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ടി.പി. ഹുസൈന്‍ കോയയും നിര്‍വ്വഹിച്ചു.
കുഴിപ്പുറത്ത് സി. മമ്മുസാഹിബും, മയ്യേരിച്ചിറയില്‍ എം.ടി. മനാഫ് മാസ്റ്ററും, കറവാങ്കല്ലില്‍ അബ്ദുലത്തീഫ് കരുമ്പിലാക്കലും, വണ്ടൂരില്‍ ഡോ. ജാബിര്‍ അമാനിയും കണ്ണഞ്ചേരി ഖുബയില്‍ കെ.പി. അബ്ദുറഹിമാനും, വാഴക്കാട് ചെറുവട്ടൂരില്‍ ബി.പി.എ. ഗഫൂറും, മുളിയങ്ങലില്‍ പി. അബ്ദുറിഹീം കേളോത്തും, തിക്കോടിയില്‍ ബശീര്‍ തിക്കോടിയും, രണ്ടത്താണിയില്‍ മുഹമ്മദ് അബ്ദുല്‍ നാസറും, പുല്ലൂരില്‍ കെ.എം. ഹുസൈനും, കൊയിലാണ്ടി കാട്ടില പീടികയില്‍ മണ്ഡലം സെക്രട്ടറി അശ്‌റഫും, പുളിക്കലില്‍ അശറഫ് മാസ്റ്ററും, കൊട്ടപ്പുറത്ത് പി. പി. കുഞ്ഞിക്കോയ മാസ്റ്ററും, പത്തപ്പിരിയത്ത് വി.പി. അഹമ്മദ്കുട്ടി മാസ്റ്ററും, മോങ്ങത്ത് സി.ജലീല്‍ മാസ്റ്ററും, പൊന്നാനിയില്‍ അബ്ദുല്‍ കലാം ഒറ്റത്താണിയും തുടക്കം കുറിച്ചു.
തെക്കന്‍ കുറ്റൂരില്‍ ജില്ലാ ട്രഷറര്‍ പി. മുഹമ്മദ് കുട്ടി ഹാജിയും, വാഴക്കാട് പി. അശ്‌റഫ് മാസ്റ്ററും, കണ്ണത്തും പാറയില്‍ ബശീര്‍ എളാംകുഴിയും, എറിയാട്ട് ഇമാം ഷെമീര്‍ മൗലവിയും, ആലപ്പുഴ ടൗണില്‍ പ്രസിഡണ്ട് അശ്‌റഫ്, ഗഫൂര്‍ റാവുത്തര്‍ എന്നിവരും, വലിയകുളത്ത് സെക്രട്ടറി സജീദും, മാട്ടൂലില്‍ വി.പി. മഹ്മൂദും, കുനിയില്‍ ന്യൂ ബസാറില്‍ കെ.ആലി അന്‍വാരി, കെ.ടി. മഹ്മൂദ് മാസ്റ്റര്‍, കെ. ഖമറുല്‍ ഇസ്ലാം, കെ.പി. അബ്ദുറഹ്മാന്‍ തങ്ങള്‍ എന്നിവരും, പൂക്കാട്ട് അശ്‌റഫ്, അബ്ദുല്‍ നാസര്‍ എന്നിവരും പദ്ധതിക്ക് തുടക്കം കുറിച്ചു.
I was looking at some of your articles on this website and I believe this
web site is very informative! Retain putting up.Raise blog range