സൗത്ത് സോണ്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; കേരളത്തിന് കിരീടം

Sports

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തൃശ്‌നാപള്ളിയില്‍ നടന്ന 19മത് സൗത്ത് സോണ്‍ സീനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ കിരീടം നേടി. ഗ്രാന്‍ഡ് ഫൈനലില്‍ ആന്ധ്ര പ്രദേശിനെ 8-0 ന് പരാജയപ്പെടുത്തിയാണ് വനിതകള്‍ കിരീടം നേടിയത്.

ആന്ധ്രയോട് 8-0 പരാജയപ്പെട്ട കേരള പുരുഷ ടീം രണ്ടാം സ്ഥാനം നേടുകയും ചെയ്തു. മികച്ച കളിക്കാരായി കേരളത്തിന്റെ രേവതി രതീഷിനേയും ജോബില്‍ ജോസഫിനേയും തിരിഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *