നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
പിണങ്ങോട്: ഏത് കാലാവസ്ഥയിലും കൃഷി ചെയ്യുന്നതിനായി പീസ് വില്ലേജ് കാമ്പസില്‍ നിര്‍മ്മിച്ച മഴ മറയുടെ ഉദ്ഘാടനം മാര്‍ച്ച് ആറിന് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. പത്മശ്രീ ചെറുവയല്‍ രാമന്‍ മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ, ‘ഞങ്ങളും കൃഷിയിലേക്ക്’ സ്ഥാപന പച്ചക്കറി കൃഷി പദ്ധതി പ്രകാരമാണ് 24 മീറ്റര്‍ നീളത്തിലും 9 മീറ്റര്‍ വീതിയിലും മഴ മറ ഒരുക്കിയിരിക്കുന്നത്. വിവിധയിനം ചീര, തക്കാളി, പയര്‍, പച്ചമുളക് തുടങ്ങി 700ഓളം തൈകളാണ് മഴ മറയില്‍ കൃഷി ചെയ്തിട്ടുള്ളത്.
ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക, പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തരാവുക, ആദായകരമായ കൃഷി രീതികള്‍ പരിചയപ്പെടുത്തുക, യുവ തലമുറയെ കൃഷി ചെയ്യാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് പീസ് വില്ലേജ് കുടുംബാംഗങ്ങള്‍ കൃഷി ചെയ്യുന്നത്.
ചടങ്ങില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക, വാര്‍ഡ് മെമ്പര്‍ അന്‍വര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മമ്മൂട്ടി, വെങ്ങപ്പള്ളി കൃഷി ഓഫീസര്‍ ടി പി പൗലോസ്, പീസ് വില്ലേജ് ഫൗണ്ടേഷന്‍ സെക്രട്ടറി സദ്‌റുദ്ദീന്‍ വാഴക്കാട്, മാനേജര്‍ കെ കെ ഹാരിസ്, പി ആര്‍ ഒ കെസിയ മരിയ, അസി. പി ആര്‍ ഒ അബ്ദുല്ല പച്ചൂരാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.