കൊച്ചി: ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘റാണി’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. എസ്.എം.ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാമുദ്ദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഫാമിലി എന്റര്‍ടെയ്‌നര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ മണിസ് ദിവാകറിന്റേതാണ്. ചിത്രത്തില്‍ മുന്‍നിര അഭിനേതാക്കളായി ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍ സല്‍മാന്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി.എസ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു.
മണിസ് ദിവാകര്‍, ബിനു ക്രിസ്റ്റഫര്‍, അബ്ദുള്‍ റഷീദ്, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാന്‍സി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വി.ഉണ്ണികൃഷ്ണന്‍ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുല്‍രാജ് തോട്ടത്തില്‍, ബി.ജി.എം: ധനുഷ് ഹരികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മുനീര്‍ പൊന്നാള്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: സജിഷ് ഫ്രാന്‍സിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: ജോസ്വിന്‍ ജോണ്‍സന്‍, ആര്യന്‍ ഉണ്ണി, ഇബ്‌നു, ദിയകൃഷ്ണ, ഫിനാന്‍സ് മാനേജര്‍: നൗസല്‍ നൗസ, ആര്‍ട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ, രണ്ടാം യൂണിറ്റ് ക്യാമറ: മുഹമ്മദ് ആര്‍.എഫ്.ഐ, ലൊക്കേഷന്‍ മാനേജര്‍: ജൈസണ്‍ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വര്‍ക്ക്‌സ്‌റ്റേഷന്‍ കൊച്ചി, വി.എഫ്.എക്‌സ്: ബെര്‍ലിന്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശങ്കര്‍, കളറിസ്റ്റ്: അപ്പോയ്, പി.ആര്‍.ഒ: ഹരീഷ് എ.വി, മാര്‍ക്കറ്റിംങ് & പ്രമോഷന്‍സ്: ബി.സി ക്രിയേറ്റീവ്‌സ്, സ്റ്റില്‍സ്: അംബരീഷ്. ആര്‍, ഡിസൈന്‍: അതുല്‍ കോള്‍ഡ്ട്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഉടന്‍ തീയേറ്ററിലേക്ക് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.