ഡോ. സെയ്ത് സല്‍മ അനുസ്മരണം

Kozhikode

കോഴിക്കോട്: ഡോ. സെയ്ത് സല്‍മ ഒന്നാം അനുസ്മരണസമ്മേളനവും നഴ്‌സസ് പുരസ്‌കാരവിതരണവും മാര്‍ച്ച് 17 ന് ജെ.ഡി.റ്റി നഴ്‌സിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ് ശ്രീധരന്‍ പിള്ള നിര്‍വഹിക്കുമെന്ന് സല്‍മ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.എം കോയ, വൈസ് ചെയര്‍മാന്‍ പ്രഫ. കുര്യാക്കോസ് വട്ടമറ്റം എന്നിവര്‍ അറിയിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന നഴ്‌സസ് സെമിനാര്‍ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. ജെ. പ്രസാദ് നിര്‍വഹിക്കും. ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ നാഷനല്‍ പ്രസിഡന്റ് ഡോ. റോയ് കെ. ജോര്‍ജ്, ഇഖ്‌റഅ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍, ഡോ. രതി ബാലചന്ദ്രന്‍, ഡോ. റീത ദേവി, ഡോ. ലൂസിയാമ്മ ജോസഫ്, പ്രഫ. സഫീന ബീവി, പ്രഫ. പി.സി സുനിത എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.

അനുസ്മരണസമ്മേളനത്തില്‍ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, എം.എല്‍.എ മാരായ എം.കെ. മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പി.ടി.എ റഹീം, മുന്‍ എം.എല്‍.എ, പി.ടി. അബ്ദുല്‍ ഹമീദ്, അഡ്വ. പി.എം.എ സലാം, അല്‍ ശിഫ നഴ്‌സിങ് കോളജ് ചെയര്‍മാന്‍ പി. ഉണ്ണീന്‍ എന്നിവര്‍ പ?ങ്കെടുക്കും. മികച്ച നഴ്‌സിന് ഒരു ലക്ഷം രൂപയുടെ അവാര്‍ഡും പൊതുപ്രവര്‍ത്തകന് 25000 രൂപയുടെ അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *