തിരുവനന്തപുരം; ജോലിയ്ക്കിടയിലും ജീവനാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് അടിയും തടയും പഠിച്ചു വനിതാ ഡോക്ടര്‍മാര്‍. ആരെയും ആക്രമിക്കാന്‍ വേണ്ടിയല്ല. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അടിപിടികളിലും, ആക്രമണങ്ങളിലും സ്വയം രക്ഷയ്ക്ക് വേണ്ടിയുളള പ്രതിരോധ അടവുകള്‍ മനസിലാക്കുമ്പോള്‍ ഓരോ ഡോക്ടര്‍മാരുടേയും മനസില്‍ ആത്മ വിശ്വാസമാണ് വര്‍ദ്ധിച്ചിരുന്നത്. നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്ന കൈകള്‍ കൊണ്ട് തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട പ്രതിരോധിക്കേണ്ട അവസ്ഥയെപ്പറ്റി പശ്ചാത്തപിച്ച് കൊണ്ടാണ് ഓരോരുത്തരും സ്വയ രക്ഷ പരിശീലനത്തില്‍ പങ്കെടുത്തത്.
സംസ്ഥാനത്ത് ആശുപത്രി ആക്രമണം വര്‍ദ്ധിച്ച് വരുകയും, പുരുഷ ഡോക്ടര്‍മാര്‍ക്കെന്ന പോലെ വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെയുമുള്ള ആക്രമണം വര്‍ദ്ധിച്ച് വരുകയും അതിന് സുരക്ഷ നല്‍കാന്‍ പോലീസ് ഉള്‍പ്പെടെ ഭരണ സംവിധാനം അതിന് എതിരെ നിഷ്‌ക്രിയത്വം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കായി സ്വയ സുരക്ഷയ്ക്കുള്ള രീതികളെ പറ്റിയുള്ള പരിശീലന പരിപാടി ആരംഭിച്ചത്.
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് കെജിഎംസിടിഎ പരിശീലന പരിപാടി ആരംഭിച്ചത്. കേരള പോലീസിന്റെയും, കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും അംഗീകൃത സ്വയം പ്രതിരോധ കോച്ചായ വിനോദിന്റെ നേതൃത്വത്തില്‍ വനിതകള്‍ ഉള്‍പ്പെടെ 60 ഓളം ഡോക്ടര്‍മാര്‍ക്ക് ആദ്യ ദിനത്തില്‍ പരിശീലനം നല്‍കി.
മെഡിക്കല്‍ കോളേജിലെ എംഡിആര്‍എല്‍ ഹാളില്‍ ആരംഭിച്ച പരിശീലന പരിപാടി കെജിഎംസിറ്റിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. റോസ്‌നാരാ ബീഗം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. കലാ കേശവന്‍ മുഖ്യാതിഥിയായിരുന്നു. കെജിഎംസിറ്റിഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആര്‍ സി ശ്രീകുമാര്‍ സെക്രട്ടറി ഡോ. കലേഷ് സദാശിവനും തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടാംഘട്ടമായി പരിശീലന പദ്ധതി കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജിലേക്കും നടപ്പാക്കും.
I like this blog very much, Its a really nice
billet to read and receive information.Blog monetyze