കോഴിക്കോട്: റിട്ടയേഡ് റെയില്‍വേ ഉദ്യോഗസ്ഥന്‍ പുതിയ പറമ്പില്‍ ഗണേഷ് ബാബു (62) നിര്യാതനായി. ഭാര്യ: ശ്രീഷൈല കടത്തനാട്. മക്കള്‍: ദീപക് (യു കെ), ഗായത്രി (അപ്പോളോ ഹോസ്പിറ്റല്‍, ചെന്നൈ).
സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസുവിന്റെയും പരേതയായ സരോജിനിയുടെയും മകനാണ്.
സഹോദരങ്ങള്‍: രമേഷ് ബാബു പി (റിട്ട. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), മധുലിമായെ (റിട്ട. ഡെ. ഡയറക്ടര്‍, സര്‍വ്വെ), രാജനാരായണന്‍ റിട്ട. അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി). സംസ്‌കാരം വെള്ളി രാവിലെ 10 മണിക്ക് മാനാരി ശ്മശാനത്തില്‍.