കൊല്ലം: പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് സരിത പ്രതാപ് അധ്യക്ഷത വഹിച്ചു. കേരള ഫുഡ് കമ്മീഷന്‍ അംഗം അഡ്വ. സബിത ബീഗം മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ അഡ്വ. സബിതാ ബീഗം, എസ്.സുദീപ, സരിത പ്രതാപ് എന്നിവരെ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ കെ. ശോഭ, സതി കുമാരി എന്നിവരെ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മയും യു കെ എഫിലെ ബി സരോജം, റ്റി ബേബി എന്നിവരെ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസനും പരിപാടിയുടെ ഭാഗമായി ആദരിച്ചു. ഒരു ദിവസം നീണ്ടുനിന്ന ടെക്‌നോളജി അവയര്‍നെസ് പരിശീലന പരിപാടിയില്‍ പങ്കെടുത്ത വനിതകള്‍ക്കുള്ള സിര്‍ട്ടിഫിക്കേറ്റ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടത്തി.
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസന്‍, കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ, ഡീന്‍ അക്കാഡമിക് ഡോ.ജയരാജു മാധവന്‍, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.വി.എന്‍.അനീഷ്, പിറ്റിഎ രക്ഷാധികാരി
എ.സുന്ദരേശന്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ സുജ.എസ്.നായര്‍, എ.അഞ്ജലി, വുമണ്‍ ഇന്‍ എഞ്ചിനീയറിങ് അംഗം പ്രൊഫ.സി.എസ്.ധന്യ എന്നിവര്‍ പ്രസംഗിച്ചു.