കൊഴുവനാല്‍: അത്യാവശ്യകാര്യത്തിന് വിളിച്ചാല്‍ പോലും പഞ്ചായത്ത് സെക്രട്ടറി ഫോണ്‍ എടുക്കുന്നില്ലെന്നു പരാതി. കൊഴുവനാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബിയാണ് സെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ചത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ആംബുലന്‍സ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ഓടുന്നുണ്ട്. മറ്റൊരു ആംബുലന്‍സിനു െ്രെഡവര്‍ നിലവിലില്ല. അതിനാല്‍ ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പഞ്ചായത്ത് െ്രെഡവറെ വിളിച്ചു. ആംബുലന്‍സിന്റെ താക്കോലും മറ്റൊരു സ്ഥലത്തായിരുന്ന അദ്ദേഹത്തിന്റെ കൈയ്യില്‍ ആയിരുന്നു. തുടര്‍ന്നു താക്കോല്‍ വാങ്ങാന്‍ െ്രെഡവറുടെ അടുത്തേയ്ക്ക് പുറപ്പെട്ടു പകുതിയായപ്പോള്‍ സെക്രട്ടറി പറയാതെ താക്കോല്‍ നല്‍കില്ലെന്നു െ്രെഡവര്‍ വിളിച്ചു പറഞ്ഞു. ഇതേത്തുടര്‍ന്നു സെക്രട്ടറിയെ പലതവണ വിളിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ തിരികെ പോരുകയും മറ്റൊരു ആംബുലന്‍സ് വാടകയ്‌ക്കെടുത്ത് രോഗിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് രാജേഷ് പറയുന്നു.
സെക്രട്ടറിയുടെ നടപടിയും െ്രെഡവറുടെ നടപടിയും അംഗീകരിക്കാനാവില്ല. ഇതിനെതിരെ വകുപ്പ് മന്ത്രി, എം എല്‍ എ, പഞ്ചായത്ത് ഡയറക്ടര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കുമെന്ന് രാജേഷ് ബി പറഞ്ഞു. അടിയന്തിരമായി ആംബുലന്‍സിനു െ്രെഡവറെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ ആംബുലന്‍സ് ഒരു പ്രയോജനവുമില്ലാതെ കിടന്നിട്ടും െ്രെഡവറെ നിയോഗിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.