കുത്തിവെപ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു

Thiruvananthapuram

തിരുവനന്തപുരം: നെയ്യാറ്റിന്‍കരതാലൂക്ക്ആശുപത്രിയില്‍ ചികിത്സയെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശിനി
കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതി ഇന്ന്രാവിലെയോടെയാണ് മരിച്ചത്.

ആശുപത്രിയില്‍ വയറു വേദനയ്ക്ക്ചികിത്സക്കെത്തിയതായിരുന്നു യുവതി. വയറുവേദനയ്ക്ക്ചികിത്സക്കൈത്തിയ യുവതിക്ക് ആശുപത്രിയില്‍നിന്ന്കുത്തിവെയ്‌പ്പെടുത്തിരുന്നു. തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാവുകയായിരുന്നു. യുവതിക്ക് ആസ്തമയും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെഡോക്ടര്‍ കുത്തിവെയ്പ്പ് നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

തിരുവനന്തപുരംമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെആരോഗ്യനില ഇന്നലെ തന്നെ വഷളായിരുന്നു ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.യുവതിയെചികിത്സിച്ച ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിന്റെഅടിസ്ഥാനത്തില്‍ഡോ.ബിനുവിനെതിരെപൊലീസ്കേസെടുത്തിരുന്നു.