തിരുന്നാവായ കൾച്ചറൽ ഫൗണ്ടേഷൻ കായക്കൽ അലി മാസ്റ്ററെ ആദരിച്ചു

Malappuram

തിരുന്നാവായ : വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന തിരുന്നാവായ കൾച്ചറൽ ഫൗണ്ടേഷൻ ദേശീയ അധ്യാപക ദിനത്തോടനുബഡിച്ച് വിദ്യാഭ്യാസ സംഗമവും ആദരവും സംഘടിപ്പിച്ചു. കാരത്തൂരിൽ നടന്ന സംഗമവും ആദരവും തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.
പട്ടാമ്പി ഉപജില്ലയില കാരമ്പത്തുർ എ.യു.പി.സ്ക്കൂളിലെ റിട്ട അധ്യാപകനും അൻപത് വർഷത്തിലധികമായി വിദ്യാസ കല സാംസ്കാരിക പത്രപ്രവർത്തകനുമായ കാരത്തൂരിലെ കായക്കൽ അലി മാസ്റ്ററെ ആദരിച്ചു.

സംസ്ഥാന വിദ്യാഭ്യസ സാംസ്കാരിക വകുപ്പ്,കെ എസ്.ടി.യു.തിരൂർ വിദ്യാഭ്യാസ ജില്ല ടോപ്പ് ടെൻ എക്സലൻസ്,അക്ഷരച്ചെപ്പ് സാഹിത്യ കൂട്ടായ്മ ,തിരൂർ, കുറ്റിപ്പുറം പ്രസ്സ് ക്ലബ്, ജെ.സി.ഐ, എസ്.വൈ.എസ്.തിരൂർ സോൺ, അക്ഷര എഡ്യുക്കേഷൻ ട്രസ്റ്റ് , റീ എക്കൗ ‘എടക്കുളം, എ.എം.യു.പി.സ്ക്കൂൾ വൈരങ്കോട്, എം ഇ ടി സ്കൂൾ കൈത്തക്കര,
, നവജീവൻ കലാസാംസ്കാരിക വേദി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ അലി മാസ്റ്റർക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്.

ആദരവ് ചടങ്ങിൽ തൃപ്രങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ. അലവികുട്ടി അധ്യക്ഷത വഹിച്ചു. ഇ.പി. എ ലത്തീഫ് മുഖ്യ ഭാഷണം നടത്തി.ജലീൽ വൈരങ്കോട് , സൽമാൻ കരിമ്പനക്കൽ , എ.പി. മുസ്തഫ , സി.കെ. അബ്ദുറഹിമാൻ, വി.കെ. മജീദ്, കെ. ഗഫൂർ എന്നിവർ സംസാരിച്ചു.