എ.വി. ഫർദിസ്
വെളിച്ചം നഗർ /കരിപ്പൂർ – പത്താം മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുവാനായി, ഗൾഫ് നാടുകളിൽ നിന്നുള്ളവർ
കരിപ്പൂരിലെത്തി ഒത്തുചേർന്നപ്പോൾ അത് വേറിട്ട ഒരു സംഗമമായി.
ഗൾഫ് മേഖലയിലെ ഇസ്‌ലാഹി സെൻ്ററുകളുടെ പ്രവർത്തനത്തിൻ്റെ ഭൂതവും വർത്തമാനവും ഭാവിയും സമഗ്രമായി ചർച്ച ചെയ്ത സംഗമം, കാലഘട്ടത്തിൻ്റെ പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഗൾഫ് മേഖലയിലെ ഇസ്ലാമിക പ്രവർത്തനങ്ങളും മാറ്റങ്ങൾക്ക് വിധേയമാകണമെന്നും ഇതോടനുബന്ധിച്ച് നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു.
സഊദി , ഖത്തർ, കുവൈത്ത്, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള നൂറു കണക്കിന് പ്രവാസികളാണ് സംഗമത്തിനെത്തിയത്. സംഗമം സൗദി അറേബ്യയിൽ നിന്നുള്ള ഗൾഫ് കോ – ഓർഡിനേഷൻ കമ്മിറ്റി(ജി.സി.സി) പ്രസിഡൻ്റ് സലാഹ് കാരാടൻ ഉദ്ഘാടനം ചെയ്തു. ആദർശം മുറുകെ പിടിച്ചു കൊണ്ട് മുന്നേറുകയെന്നതാണ് ഗൾഫ് നാടുകളിലെ ഇസ്ലാഹി പ്രവർത്തകർ വർത്തമാനകാലത്ത് ചെയ്യേണ്ടുന്ന ഏറ്റവും വലിയ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ജി.സി.സി ട്രഷറർ അസൈൻ അൻസാരി, അധ്യക്ഷത വഹിച്ചു.
വിവിധ ഗൾഫുനാടുകളിലെ ഇസ്‌ലാഹി സെൻ്ററുകളെ പ്രതിനിധീകരിച്ച് സലീം കടലുണ്ടി ( സൗദി അറേബ്യ), അലി ചാലിക്കര (ഖത്തർ), അശ്റഫ് കീഴുപറമ്പ് (യു.എ. ഇ), അബ്ദുൾ അസീസ് സലഫി (കുവൈത്ത്), ഷമീർ വലിയ വീട്ടിൽ (ഖത്തർ), I കെ.എൽ.പി യൂസുഫ്, കെ.എൻ. സുലൈമാൻ മദനി, നാസർ ഇബ്രാഹീം, ഹംസ നിലമ്പൂർ, അബ്ദുൾ ഗഫൂർ വളപ്പൻ, സാബിർ ഷനക്കൻ, പി.എൻ. അബ്ദുൾ അഹദ് പുളിക്കൽ, യൂനുസ് സലീം, സി.പി. അശ്റഫ്, ബിജു ബക്കർ, എം. അഹമ്മദ് കുട്ടി മദനി, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുഹമ്മദ് കുട്ടി പാറപ്പുറത്ത് എഞ്ചിനീയർ എൻ.പി. അബ്ദുറഹിമാൻ അരീക്കോടിന് നല്കി യുവത പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്തു.മശ്ഹൂദ് മേപ്പാടി പുസ്തക പരിചയം നടത്തി.
ചടങ്ങിന് ജി.സി.സി ജനറൽ സെക്രട്ടറി അബ്ദുലത്വീഫ് നല്ലളം സ്വാഗതവും ജരീർ വേങ്ങര നന്ദിയും പറഞ്ഞു.