കൊടുവള്ളി : ഹിന്ദുത്വ ഫാഷിസം രാജ്യത്ത് പിടിമുറുക്കുകയും ക്രിസ്ത്യാനികളടക്കമുള്ള മതന്യൂനപക്ഷ വിഭാഗങ്ങള്‍ നിരന്തരം അക്രമങ്ങള്‍ക്കിരയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ റബറിന് മുന്നൂറു രൂപ ലഭിച്ചാല്‍ ബി ജെ പിക്ക് എം പിയെ നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന തരം താണതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതൃക്യാമ്പ് കൊടുവള്ളിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും മതപ്രചാരകര്‍ക്കുമെതിരായ അക്രമങ്ങള്‍ക്കെതിരെ രാജ്യ തലസ്ഥാനത്ത് പുരോഹിതന്‍മാരടക്കം സമരം നടത്തുമ്പോഴാണ് ബിഷപ്പിന്റെ പ്രസ്താവന വരുന്നത്. ബി ജെ പി എം പി മാരുള്ള സംസ്ഥാനങ്ങളിലും റബര്‍ വില കുറവാണെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ അവകാശങ്ങള്‍ ഭരണകൂടങ്ങളുടെ ഔദാര്യമായി കാണേണ്ടതല്ല. ശക്തമായ പോരാട്ടത്തിലൂടെ നേടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രണ്ട് ദിവസങ്ങളിലായി നടന്ന നേതൃകേമ്പില്‍ സംസ്ഥാന കമ്മിറ്റിയംഗം അസ്ലം ചെറുവാടി, പി കെ അബ്ദുറഹിമാന്‍, ജില്ലാ പ്രസിഡന്റ് ടി കെ മാധവന്‍, സെക്രട്ടറി മുസ്തഫ പാലാഴി, ട്രഷറര്‍ ഇ പി അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡന്റ്മാരായ പി സി മുഹമ്മദ് കുട്ടി, എ പി വേലായുധന്‍, ശശീന്ദ്രന്‍ ബപ്പങ്കാട്, സുബൈദ കക്കോടി, സെക്രട്ടറി ബി വി .ലത്തീഫ്, സാലിഹ് കൊടപ്പന, വിമന്‍ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി നഈം ഗഫൂര്‍, ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍, ഷംസുദ്ദീന്‍ ചെറുവാടി, ശുഹൈബ് അഴിയൂര്‍, നൂഹ് ചേളന്നൂര്‍, സജീര്‍ ടി സി, ഷബീര്‍ കൊടുവള്ളി, സലാഹുദ്ദീന്‍ ചേളന്നൂര്‍, ത്വാഹിര്‍ മോക്കണ്ടി, ഷഫീഖ് പരപ്പുമ്മല്‍, റഷീദ് മാസ്റ്റര്‍ കൊയിലാണ്ടി, യാസര്‍ ബേപ്പൂര്‍, സഫിയ ടീച്ചര്‍ ചേന്ദമംഗല്ലൂര്‍, സലീന പുല്ലുരം പാറ, മുബീന വാവാട്, കേമ്പ് കണ്‍വീനര്‍മായ കെ സി അന്‍വര്‍, ജുമൈല നന്മണ്ട എന്നിവര്‍ വിവിധ സെഷനുകളില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.