നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
കൊടുവള്ളി: നീറ്റ് പ്രവേശന പരീക്ഷയില്‍ ഓള് ഇന്ത്യ തലത്തില്‍ ഇരുപത്തിമൂന്നാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ ആര് എസ് ആര്യയെ അരങ്ങ് കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഗാനരചയിതാവ് ബാപ്പു വാവാട് ഉപഹാരം നല്കി. അരങ്ങ് ചെയര്മാന് കെ കെ അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. കലാം വാടിക്കന്‍, ഫസല്‍ കൊടുവള്ളി, നാസര്‍ പട്ടനില്‍, റഷീദ് സൈന്‍ സംസാരിച്ചു. കണ്‍വീനര്‍ അഷ്റഫ് വാവാട് സ്വാഗതവും ട്രഷറര്‍ ടി പി എ മജീദ് നന്ദിയും പറഞ്ഞു.