ആയഞ്ചേരി: ലോക ജലദിനത്തില്‍ വരണ്ട പാടത്ത് കുപ്പിവെള്ളമൊഴിച്ച് നെല്‍കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി പഞ്ചായത്ത് മെമ്പര്‍ എ സുരേന്ദ്രന്‍ പ്രതിഷേധിച്ചു. കനാല്‍ തുറന്ന് രണ്ടാഴ്ചക്കാലമായിട്ടും ഒരു തുള്ളി വെള്ളം പോലും കര്‍ഷകര്‍ക്ക് അനുഗ്രഹമായി എത്തിയിട്ടില്ല. നെല്‍കൃഷിക്ക് യോജ്യമായ സമയത്ത് വെള്ളമെത്താത്തത് കൊണ്ട് കര്‍ഷകര്‍ ഏറെ പ്രതിസന്ധി നേരിടുകയാണ്. വര്‍ദ്ധിച്ച കൂലി കൊടുത്ത് പണിയെടുപ്പിക്കേണ്ടി വരുന്നതും, ജൈവവളം ഉള്‍പ്പെടെ വലിയ തുകയ്ക്ക് വാങ്ങുന്നത് കൊണ്ടും ഏറെ നഷ്ടങ്ങള്‍ ഈ മേഖല നേരിടുകയാണ്. വെള്ളമില്ലാതെ നെല്‍ച്ചെടികള്‍ വളരുമ്പോള്‍ കീടങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കുറയും എന്നതും വലിയ പ്രശ്‌നമാണ്. കര്‍ഷകരുടെ നെഞ്ചിപ്പില്‍ ലോകവും പലപ്പോഴും തകര്‍ന്നു പോകാറുണ്ട്. ഇറിഗേഷന്‍ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ലോണ്‍ എടുത്തവരാണ് അങ്കലാപ്പിലാപ്പിലാവുന്നത്. കരിഞ്ഞുണങ്ങുന്ന നെല്‍പ്പാടങ്ങളെ സംരക്ഷിക്കാന്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മെമ്പര്‍ പറഞ്ഞു.