സ്ത്രീ സുരക്ഷയില്‍ വ്യത്യസ്തമായ പെയിന്‍റിങ്ങുകളുമായി പെര്‍ഷ്യന്‍ ബ്ലൂ

Thiruvananthapuram

തിരുവനന്തപുരം; സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എത്രത്തോളം സുരക്ഷിതത്വം ആവശ്യമാണെന്നും അവരുടെ നിറഞ്ഞ പുഞ്ചിരി സമൂഹത്തിന് നല്‍കുന്ന നന്‍മയേയും വിളിച്ചോതുന്ന പെയിന്റിംഗ് പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഗവ വിമന്‍സ് കോളേജില്‍ കേരള ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വുമന്‍സ് സേഫ്റ്റി എക്‌സ്‌പോ വിംഗ്‌സ് 2023 ന്റെ വേദിയിലാണ് കൊച്ചിയില്‍ നിന്നുള്ള പെര്‍ഷ്യന്‍ ബ്യൂവിലെ കലാകാരിമാരുടെ പെയിന്റുങ്ങുകള്‍ ശ്രദ്ധേയമാകുന്നത്.

അനുപമ രാജീവ്, അശ്വതി രവീന്ദ്രന്‍, ശാലിനി മേനോന്‍, പൂര്‍ണ്ണിമ ഷേബ എബ്രഹാം, ആശാ നായര്‍, ശ്രീകലാ നരേന്ദ്രനാഥ്, അഞ്ജലി ഗോപാല്‍, അനുപമ രമേശ്, ആശലത, മയേര സുമന്‍, റിഷ്മിത രമേശ്, ഗംഗാ സുരേഷ്, അന്ന അലക്‌സാണ്ടര്‍, ഷേര്‍ലി യേശുദാസ്, സുമയ്യ, അനിത സരുപ് എന്നിങ്ങനെ 16 പേരുടെ 56 ഓളം പെയിന്റിം ഗുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇതില്‍ മയേര സുമന്‍ ഒഡീഷ സ്വദേശിയായ ഡോക്ടറും, പൂര്‍ണ്ണിമ ഡോക്ടര്‍ പ്രൊഫഷണലില്‍ നിന്നുള്ളവരാണ്. ശാലിനി മേനോന്‍ ചാര്‍ട്ടേണ്ട് അക്കൗണ്ടന്റുമാണ്. ഇവര്‍ പ്രൊഫഷണല്‍ ജോലി ഉപേക്ഷിച്ചാണ് പൂര്‍ണ്ണ സമയ കലാരംഗത്ത് എത്തിയത്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ കലാരംഗത്തേക്ക് കടക്കാന്‍ കഴിയാതിരിക്കുകയും സര്‍ഗവാസന നിലനില്‍ക്കുകയും ചെയ്തിരുന്ന 128 പേരോളമാണ് പെര്‍ഷ്യന്‍ ബ്ലൂയിലൂടെ കലാരംഗത്ത് എത്തിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും വനിതകളാണെന്ന് പെര്‍ഷ്യന്‍ ബ്ലൂ ഡയറക്ടര്‍ ടി. ആര്‍ സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *