നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
പാങ്ങോട്: മന്നാനിയാ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ലോക വന ദിനം ആചരിച്ചു. പരിപാടി കോളേജ് പ്രിന്‍സിപ്പലും ന്യുനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രൊഫ.ഡോ. പി. നസീര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ക്യാമ്പസ്സില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു.

വേനലില്‍ വലയുന്ന പക്ഷി മൃഗാദികള്‍ക് കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കി. കോളേജിലെ എന്‍ എന്‍ എസ് യുണിറ്റിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആഘോഷം. എന്‍ എസ് എസ് പ്രോഗ്രാം കോഡിനേറ്റര്‍മാരായ ഡോ. ഹാഷിം. എം, മുംതാസ്.എസ് വോളന്റീയര്‍ സെക്രട്ടറി ഹിലാല്‍. എസ് എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ പരിപാടികള്‍ നടന്നു.
very informative articles or reviews at this time.
I am truly thankful to the owner of this web site who has shared this fantastic piece of writing at at this place.