പിണങ്ങോട് അബൂബക്കര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ബുധനാഴ്ച

Wayanad

കല്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നത നേതാക്കളില്‍ പ്രമുഖനും പ്രശസ്ത വാഗ്മിയും കോളമസിസ്റ്റുമായിരുന്ന പിണങ്ങോട് അബൂബക്കര്‍ സാഹിബ് വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം തികയുന്ന ബുധനാഴ്ച സുന്നി യുവജന സംഘത്തിന്റെ ആഭ്യമുഖ്യത്തില്‍ ജില്ല മേഖല ശാഖാ തലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ സദസ്സും അനുസ്മരണവും സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ആറര പതിറ്റാണ്ടു കാലം മത രാഷ്ട്രീയവിദ്യഭ്യാസ സാമൂഹികസാംസ്‌കാരിക രംഗത്ത് വലിയ സേവനങ്ങളാണ് അദ്ദേഹം നല്‍കിയത്. ആദര്‍ശ പ്രചരണത്തിനും ആശയ സംവാദങ്ങള്‍ക്കും വേണ്ടി സ്‌റ്റേജും പേജും ഉപയോഗിച്ച അദ്ദേഹത്തിന്റെ തൂലികകളില്‍ നിറഞ്ഞു നിന്നത് ജനാധിപത്യത്തിനും മതേതരത്തിനും ശക്തി പകരുന്ന അക്ഷരങ്ങളായിരുന്നു.

സുന്നിയുവജന സംഘം സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍, സുപ്രഭാതം റസിഡന്‍ഷ്യല്‍ എഡിറ്റര്‍, സുന്നിഅഫ്കാര്‍ എഡിറ്റര്‍, എസ് എം എഫ് ജില്ലാ പ്രസിഡന്റ്, വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലൂടെ സമൂഹത്തിനും സമുദായത്തിനും മരണം വരെയും സേവനങ്ങളര്‍പ്പിച്ച അദ്ദേഹത്തിന്റെ സ്മരണകള്‍ നിലനിറുത്തേണ്ടത് അനിവാര്യമാണെന്നും അതിനായി എല്ലാ ഘടകങ്ങളും ഈ ദിവസം ഖുര്‍ആന്‍ പാരായണം ചെയ്ത് പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ സദസ്സുകള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ കമ്മിററി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ്കുട്ടി ഹസനി, പി സുബൈര്‍ ഹാജി, കെ സി കെ തങ്ങള്‍, സി കെ ഷംസുദ്ദീന്‍ റഹ്മാനി, വി കെ അബ്ദുറഹ്മാന്‍ ദാരിമി, അലി കെ വയനാട്,സിദ്ദീഖ് പിണങ്ങോട് പി സി ഉമര്‍ മൗലവി സംബന്ധിച്ചു കെ എ നാസര്‍ മൗലവി സ്വാഗതവും എ കെ മുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *