ശാസ്ത്രമുന്നേറ്റം പരീക്ഷണങ്ങളിലൂടെ: ഡോ. വി ഷക്കീല

Wayanad

കല്പറ്റ: ഇന്ത്യ ശാസ്ത്രരംഗത്ത് ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്ര മുന്നേറ്റത്തിന് പരീക്ഷണങ്ങളെ അവലംബിക്കണമെന്നും അതുവഴി പുതിയ മേഖലകളിലേക്ക് ശാസ്ത്രത്തെ നയിക്കാന്‍ നമുക്കാവുമെന്നും സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. വി ഷക്കീല അഭിപ്രായപെട്ടു. എം സി എഫ് പബ്ലിക് സ്‌കൂളില്‍ അത്യാധുനിക രീതിയില്‍ നിര്‍മിച്ച കെമിസ്ട്രി ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ നീതു ജെ ജെ, ഡോ. നിതിന്‍ എം എം, ഡോ. മുസ്തഫ ഫാറൂഖി, ഡാര്‍ലി ജോസ് എന്നിവര്‍ സംസാരിച്ചു.