ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബി കിരീടാവകാശി

Gulf News GCC

ദുബൈ: അബുദാബിയുടെ കിരീടാവകാശിയായി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചു. ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികള്‍ അടങ്ങുന്ന രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ അതോറിറ്റിയായ യു എ ഇ ഫെഡറല്‍ സുപ്രീം കൗണ്‍സിലിന്റെ അംഗീകാരത്തോടെ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്.

Leave a Reply

Your email address will not be published. Required fields are marked *