മുബാറക്ക് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

Kannur

തലശ്ശേരി : മുബാറക് ഹയർസെക്കൻഡറി സ്കൂൾ കായിക വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ തലശ്ശേരി അരേന ടെറഫിൽ മുബാറക്ക് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

യുപി വിഭാഗത്തിൽ നിന്ന് 11 ടീമുകളും ഹൈസ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ നിന്ന് എട്ട് ടീമുകളും ഹൈസ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്ന് നാല് ടീമുകളും മത്സരത്തിൽ പങ്കെടുത്തു.

മാനേജർ സി ഹാരിസ് ഹാജി ആദ്യ കിക്ക് ഓഫ് നടത്തി ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, പ്രധാനാധ്യാപകൻ എം പി മജീദ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ പി നിസാർ, സ്റ്റാഫ് സെക്രട്ടറി കൈ പി അഷ്റഫ്, പി ടി എ വൈസ് പ്രസിഡണ്ട് ഫയാസ്, കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് വി എം ബാബുരാജ്, വി പി മിസ്ഹബ് കായികാധ്യാപകരായ മുഹമ്മദ് സക്കരിയ്യ, അമീന നൂറ, എന്നിവർ പ്രസംഗിച്ചു.

റഫറി യശിൻ പി പി, എൻ എം നിഷാദ്, റബീഹ് പുന്നോൽ, ഫാസിൽ വികെ, ഹാരിസ് എൻ ചെറുകുന്ന്, ഷമീല എ യു, ആമിന നൗറിൻ, അക്ഷയ പുരുഷു, ദീപാ നിമിഷ്, ഷഫ്ന സി വി, ഹന്നത്ത് ഹംസ, മനാഫ്, ബിജു കബീർ, സിറാജ് എന്നിവർ നേതൃത്വം നൽകി. ജേതാക്കൾക്കുള്ള ട്രോഫികൾ മാനേജർ സി ഹാരിസ് ഹാജി വിതരണം ചെയ്തു.