നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
എടവണ്ണ: ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി ‘റമദാനിലൂടെ റയ്യാനിലേക്ക്’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന തസ്‌കിയ്യത്ത് സംഗമം ഏപ്രില്‍ 2 ഞായാറാഴ്ച രാവിലെ 10 മണിക് എടവണ്ണ പത്തപ്പിരിയത്ത് കെ ജെ യു സംസ്ഥാന സെക്രട്ടറി അബ്ദുല്‍ അലി മദനി ഉദ്ഘാടനം ചെയ്യും. വിവിധ പഠന സെഷനുകളിലായി എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, സി സനിയ്യ അന്‍വാരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ നന്‍മണ്ട, സയ്യിദ് സുല്ലമി, സജ്ജാദ് ഫാറുഖി ആലുവ, മുസ്തഫ മൗലവി അകമ്പാടം, നിസാര്‍ അന്‍വാരി കുനിയില്‍, റിഹാസ് പുലാമന്തോള്‍, ഡോ. ജാബിര്‍ അമാനി, ഡോ. മന്‍സൂര്‍ ഒതായി, മുഹമ്മദ് അരിപ്ര എന്നിവര്‍ സംസാരിക്കും.
വൈകിട്ട് മുജാഹിദ് സംസ്ഥാന സമ്മേളനം മലപ്പുറം ഈസ്റ്റ് ജില്ലാ സംഘാടക സമിതി രൂപീകരണത്തില്‍
കെ എന്‍ എം മര്‍ക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് മാസ്റ്റര്‍ പങ്കെടുക്കും, കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്യഖാന്‍, സെക്രട്ടറി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും.