എണ്ണ വില കുറച്ച് യു എ ഇ

Gulf News GCC

ദുബൈ: ഇന്ത്യയില്‍ വില വര്‍ധനയുമായി ഏപ്രില്‍ പുലരുമ്പോള്‍ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി യു എ ഇ. യു എ .ഇയില്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് എട്ട് ഫില്‍സ് വരെ കുറയുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഡീസല്‍ ലിറ്ററിന് 11 ഫില്‍സിന്റെയും കുറവുണ്ടാകും. ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ വില നിര്‍ണയ സമിതിയാണ് യു എ ഇയില്‍ എല്ലാമാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.

പുതിയ നിരക്ക് പ്രകാരം രാജ്യത്ത് പെട്രോളിന്റെയും, ഡീസലിന്റെയും വിലകുറയും. ലിറ്ററിന് മൂന്ന് ദിര്‍ഹം ഒമ്പത് ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്റെ വില മൂന്ന് ദിര്‍ഹം ഒരു ഫില്‍സായി കുറയും. സ്‌പെഷ്യല്‍ പെട്രോളിന്റെ വില രണ്ട് ദിര്‍ഹം 97 ഫില്‍സില്‍ നിന്ന് രണ്ട് ദിര്‍ഹം 90 ഫില്‍സാകും. ഇ പ്ലസ് പെട്രോളിന്റെ നിരക്ക് 2 ദിര്‍ഹം 90 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 82 ഫില്‍സാകും. മൂന്ന് ദിര്‍ഹം 14 ഫില്‍സുണ്ടായിരുന്ന ഡീസല്‍ വില ലിറ്ററിന് മൂന്ന് ദിര്‍ഹം മൂന്ന് ഫില്‍സായി കുറയും. ഡീസല്‍ വില കുറയുന്നത് റമദാനിലും പെരുന്നാളിനും അവശ്യസാധനങ്ങളുടെ വില കുറയാനും കാരണാകും.

Leave a Reply

Your email address will not be published. Required fields are marked *