ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹുദാ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി. മദ്രസാ പാരന്റ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സംഘടിപ്പിച്ച ഇഫ്താറില്‍ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
ഇഫ്താറിനെ കുറിച്ചും നോമ്പനുഭവങ്ങളെ കുറിച്ചും മദേര്‍സ് ഫോറം പ്രസിഡന്റും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഡോക്ടര്‍ മുഷ്‌കാത്ത് മുഹമ്മദലി കുട്ടികളുമായി സംവദിച്ചു, നോമ്പിന്റെ നന്മകള്‍ ജീവിത വിജയത്തിന് മുതല്‍കൂട്ടാക്കി മാറ്റണമെന്നും, ഓരോ ദിവസവും എന്തെങ്കിലുമൊക്കെ നന്മകള്‍ ജീവിതത്തില്‍ അധികരിപ്പിക്കണമെന്നും അവര്‍ കുട്ടികളെ ഉപദേശിച്ചു. കൗതുകമുയര്‍ത്തുന്ന ചോദ്യങ്ങളിലൂടെ നോമ്പിന്റെ പ്രതിഫലത്തെ കുറിച്ചു സൂചിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ഉത്സാഹിക്കണമെന്ന് കുട്ടികളെ ഉപദേശിക്കുകയും ചെയ്തു
അല്‍ഹുദാ പ്രിന്‍സിപ്പല്‍ ലിയാഖത് അലി ഖാന്‍ കുട്ടികള്‍ക്ക് റമദാന്‍ സന്ദേശം നല്‍കി, ശമീര്‍ സ്വലാഹി, റഫീഖ് പെരൂള്‍ എന്നിവര്‍ സംസാരിച്ചു. അല്‍ഹുദാ മദ്രസാ പാരന്റ്‌സ് ഫോറം ഭാരവാഹികളായ അഷ്‌റഫ് അലി, സാജിദ്, മുബാറക് പി, റഷാദ് കരുമാര, ബഷീര്‍ വിപി, ബഷീര്‍ ക്രിയേറ്റീവ്, സമീര്‍ അലി, ശാഹുല്‍ കൊടവണ്ടി, സിബ്ഗത്, അബ്ദുറഹ്മാന്‍ വല്യകത്ത് , മദേര്‍സ് ഫോറം ഭാരവാഹികളായ ജെസ്‌ന, അസ്‌ന, റഹീല, ഷാനിബ, റിസ, നീലൂഫര്‍, മുബീന, സീനത്ത്, സുമയ്യ, ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.