കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് മാസപ്പടിയായി ഒരു കോടി 72 ലക്ഷം രൂപ ലഭിച്ചെന്ന് ആദായ നികുതി ഇന്റിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആര്‍ എം പി എ സംസ്ഥാന നേതാക്കള്‍ ആവശ്യപെട്ടു.
മുഖ്യമന്ത്രിക്ക് നല്‍കേണ്ട തുക മകള്‍ വഴി ലഭ്യമാക്കി എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും കോടികള്‍ ലഭ്യമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വീണയുടെ കമ്പനി എക്‌സാലോജിക്കിന് ഇതുവരെ ലഭിച്ച കരാറുകള്‍ ഏത് വഴിക്ക് ലഭിച്ചതാണെന്നും ഇതില്‍ പിണറായി വിജയന്‍ എന്തൊക്കെ ഇടപെടല്‍ നടത്തി എന്നുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം ആവശ്യമാണ്. നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയും കൂട്ടുനില്‍ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു..
വാര്‍ത്താസമ്മേശനത്തില്‍ ആര്‍ എം പി ഐ സംസ്ഥാന നേതാക്കളായ എന്‍ വേണു, കെ എസ് ഹരിഹരന്‍ എന്നിവര്‍ പങ്കെടുത്തു.