“ബിഹാറിലെ സസാരാമിലും ബീഹാര്‍ ഷെരീഫിലും പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. ഒവൈസിയും അമിത് ഷായുമാണ് ഇതിനു പിന്നില്‍. തൊപ്പിവെച്ച ബി ജെ പി നേതാവാണ് ഒവൈസി. തൊപ്പി വെച്ചയാള്‍ ബി ജെ പിക്ക് വേണ്ടിയാണ് നിരന്തരമായി ബാറ്റ് ചെയ്യുന്നത്. -നിതീഷ് കുമാര്‍”
ബിഹാറിലെ സസാരാമിലും ബീഹാര്‍ ഷെരീഫിലും പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും ഒവൈസിയും അമിത് ഷായുമാണ് ഇതിനു പിന്നിലെന്നും സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നും ഇരുവരുടെയും പേര് എടുത്ത് പറയാതെ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കുമെതിരെ അതിരൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പരോക്ഷ പരാമര്‍ശം നടത്തിയത്. ‘ഇത്തരത്തിലുള്ള ജാതി സംഘര്‍ഷങ്ങളൊന്നും ഞങ്ങള്‍ ബീഹാറികള്‍ ഇതിനു മുമ്പ് കണ്ടിട്ടില്ല. രാമനവമി ദിനത്തിലാണ് പെട്ടെന്ന് അത് സംഭവിച്ചത്. ഇതൊരു ഗൂഢാലോചനയാണ്. ഇതിന് ഉത്തരവാദികള്‍ രണ്ടേ രണ്ടു പേരാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
‘സസാരാമിലെയും ബീഹാര്‍ ഷെരീഫിലെയും അക്രമങ്ങളില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ടുപേരില്‍ ഒരാള്‍ രാജ്യം ഭരിക്കുന്ന വലിയ ആളാണ്. അദ്ദേഹം ഇടക്കിടക്ക് ബീഹാറില്‍ കുത്തിത്തിരുപ്പു നടത്താന്‍ വരുന്നുണ്ട്. സംഭവം നടന്ന ഉടനേ അദ്ദേഹത്തിന്റെ സസാരത്തിലെ റാലി റദ്ദാക്കപ്പെട്ടു.
മറ്റൊരാള്‍ ആദ്യത്തെയാളുടെ ബിടീമായി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയവിഷം മാത്രം തുപ്പുന്ന ജാതിവെറിയനാണെന്നു സ്വയം അവകാശപ്പെടുന്ന ഏജന്റാണ്. പ്രവാചകനേക്കാള്‍ വലിയ രക്ഷകനാണ് താന്‍ എന്നാണ് ഈ കള്ളനാണയം സ്വയം അവകാശപ്പെടുന്നത്. ബിഹാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതെന്ന് നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
BJP യുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന തൊപ്പി വെച്ചയാള്‍ ബി ജെ പിക്ക് വേണ്ടിയാണ് നിരന്തരമായി ബാറ്റ് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് നിതീഷ് കുമാര്‍ കളിയാക്കി. ഞങ്ങളെ കടത്തി വെട്ടുന്ന തരത്തില്‍ ബി ജെ പിക്കെതിരെ പ്രസ്താവനകള്‍ നടത്തിക്കൊണ്ടാണ് സാധാരണ ഈ ഏജന്റ് കളത്തില്‍ വരിക. അദ്ദേഹത്തിന് പണവും ആയുധവും സാഹചര്യങ്ങളും പബ്ലിസിറ്റിയും കൊടുക്കുന്നത് ആദ്യത്തെയാളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
ഈ ഏജന്റ് പണത്തിനു വേണ്ടി ഒരു മടിയുമില്ലാതെ സ്വന്തം സമുദായത്തിനു കുഴി തോണ്ടുന്നയാളാണ്. സാധാരണക്കാരായ ആളുകള്‍ക്ക് ഈ ഏജന്റിനെ പെട്ടന്നു തിരിച്ചറിയാന്‍ കഴിയില്ല. പണത്തിനുവേണ്ടി വര്‍ഗ്ഗീയ വാദം വിറ്റു നടക്കുന്ന വെറും ഏജന്റാണിയാള്‍.
അത് ബീഹാറിലെ മുസ്ലീങ്ങള്‍ ഇതിനോടകം പലതവണ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ഇയാളുടെ അഭ്യാസം ബീഹാറില്‍ ചിലവാകില്ല എന്നത് ഒരു വസ്തുതയാണ്, ‘ നിതീഷ് കുമാര്‍ പറഞ്ഞു.