മുട്ടില്‍: മുട്ടില്‍ മസ്ജിദുത്തൗഹീദ് മഹല്ല് കമ്മിറ്റി സൗഹൃദ ഇഫ്താര്‍ നടത്തി. റമദാന്‍ കാലത്ത് വിശ്വാസി ആര്‍ജ്ജിച്ചെടുക്കുന്ന മികച്ച പുണ്യങ്ങളില്‍ പെട്ടതാണ് സൗഹൃദം കാത്തുസൂക്ഷിക്കലെന്ന് വിളിച്ചോതുന്നതായിരുന്നു സംഗമം. ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയുടെ അധ്യക്ഷതയിലുള്ള സംഘാടക സമിതി ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മഹല്ല് നിവാസികള്‍ക്ക് പുറമെ സമീപ മഹല്ല് ഭാരവാഹികളും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.

മൂസ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, പോക്കര്‍ ഫാറൂഖി, ഡോ. മുസ്തഫ ഫാറൂഖി, എന്‍ കെ സലീം സാഹിബ്, അഷ്‌റഫ് കൊട്ടാരം, അബ്ദുല്‍ ബാരി, ഡോ. താഹിര്‍ കല്ലാട്ട്, നാസര്‍ അല്ലിപ്ര, അഷ്‌റഫ് കുരുതിയില്‍, സലാം നീലിക്കണ്ടി, സൈതവി വടകര, അഹമ്മദ് കുട്ടി മാസ്റ്റര്‍, ഇഖ്ബാല്‍ പരിയാരം തുടങ്ങിയവര്‍ പങ്കെടുത്തു.