കൊച്ചി: ദൈവിക്ക് പ്രോഡക്ഷന്റെ ബാനറില്‍ മുന്‍ മിസ്സിസ് സൂപ്പര്‍ മോഡല്‍ ഓഫ് ഇന്ത്യ 2021, Dr. ജാനറ്റ്, ‘നന്നായി കൂടെ ‘എന്ന ചിത്രത്തിലൂടെ സിനിമാ സംവിധായികയായി മലയാള ചലച്ചിത്ര രംഗത്തെത്തിയിരിക്കുന്നു. ജാനറ്റ് ജെ. രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചു അഭിനയിച്ച ‘നന്നായിക്കൂടെ’ ഏപ്രില്‍ 7 മുതല്‍ 45 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്.

കണ്ടും കേട്ടുമറിഞ്ഞ കഥകളികള്‍ നിന്നും വളരെ വ്യത്യസ്തമായി ഇങ്ങനെ ആയിരുന്നെങ്കിലെന്നു നമ്മളോരോരുത്തരും ആഗ്രഹിക്കുന്ന ഒരു ജീവിത സാഹചര്യം വളരെ മനോഹരമായി നമുക്ക് മുന്‍പില്‍ തുറന്നു കാട്ടുകയാണ് ഈ ചിത്രം. ജാതിയുടെയും മതത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ വിഭജിക്കപ്പെട്ട ഈ ലോകത്തു വ്യത്യസ്ത സാഹചര്യങ്ങളിലും വിശ്വാസങ്ങളിലും നിലവാരങ്ങളിലുമുള്ള
7 പേര്‍ ഒന്നിച്ചു ഒരു കുടക്കീഴില്‍ അണിനിരക്കുന്നു. അവരുടെ സാഹോദര്യത്തിന്റെയും കരുതലിന്റെയും, സ്‌നേഹത്തിന്റെയും കഥയാണ് ‘നന്നായിക്കൂടെ’.

അവര്‍ക്കു ചുറ്റുപാടുകളില്‍ നിന്നും നേരിടേണ്ടി വന്ന അസഹിഷ്ണുതയും അവഗണനയുടെയും കരുത്തില്‍ അവരൊരുമിച്ചു ഒരാള്‍ മറ്റൊരാള്‍ക്ക് കരുതലായി മുന്നേറുന്നതിന്റെ മനോഹരമായ നേര്‍ കാഴ്ച്ചയാണീ ചിത്രം. അഭിനയത്തിലെ അസാമാന്യമായ കഴിവും കഠിന പ്രയത്‌നവും കൈമുതലായുള്ള പുതുമുഖങ്ങളും ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുള്ള ഒരു പറ്റം ചെറുപ്പക്കാരുടെ അതിഗംഭീര പ്രകടനം കൂടിയാണീ ചിത്രം.


രചന, സംവിധാനം, നിര്‍മ്മാണം Dr. ജാനറ്റ് ജെ, ബാക് ഗ്രൗണ്ട് മ്യൂസിക് & മ്യൂസിക് ഡയറക്ടര്‍ മെജോ ജോസഫ്, മ്യൂസിക് ഡയറക്ടര്‍ ശ്രീരാഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ Dr. ബിജു കെ ആര്‍. സൂരജ് തേലക്കാട്, കണ്ണന്‍, ആരതി കെ ബി, പ്രിയ മരിയ, ആസിഫ് മുഹമ്മദ്, റീബ ചെറിയാന്‍, ഋഷിഖ് ഷാജ്, സുദര്‍, മേജ്ജോ ജോസഫ് എന്നിവരാണ് Dr. ജാനറ്റ് ജെ യോടൊപ്പം ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.