സക്കാത്ത് നല്‍കല്‍ വിശ്വാസിയുടെ ബാധ്യത: ആലപ്പുഴ കെ എന്‍ എം മര്‍ക്കസുദ്ദഅവ ഇഫ്താര്‍ മീറ്റ്

Alappuzha

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

ആലപ്പുഴ: റമദാനില്‍ നോമ്പ് അനുഷ്ഠിക്കുന്നത് പോലെ തന്നെ വിശ്വസിയുടെ ഉത്തരവാദിത്വമാണ് സക്കാത്ത് നല്‍കലെന്ന് കെ എന്‍ എം മര്‍ക്കസുദ്ദഅവ ആലപ്പുഴ ജില്ലാ സെക്രട്ടറി എ പി നൗഷാദ്. കെ എന്‍ എം മര്‍ക്കസുദ്ദഅവ സലഫി ശാഖ ആലപ്പുഴ സക്കറിയ ബസാര്‍ കച്ചി മേമന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച റമദാന്‍ പഠന ക്ലാസ്സും ഇഫ്താര്‍ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിത മേഖലയില്‍ വിശുദ്ധിയുടെ വെളിച്ചം പരത്തേണ്ടതും നമസ്‌കാരവും ദൈവീക വിശ്വാസവും വൃതമെടുക്കുന്നത് പോലെ തന്നെ വിശ്വാസികള്‍ പാലിക്കണം. സക്കാത്ത് കൊടുത്ത് സാമ്പത്തിക ശുദ്ധീകരണം നടക്കുമ്പോള്‍ മാത്രമാണ് മറ്റുള്ള കര്‍മങ്ങള്‍ ശരയാകുന്നതെന്നും പാവപ്പെട്ടവരുടെ അവകാശമായ സക്കാത്ത് കൃത്യമായി നല്‍കേണ്ടത് വിശ്വസിയുടെ നിര്‍ബന്ധിത ബാധ്യതയാണെന്നും എ പി നൗഷാദ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

അമ്പലപ്പുഴ എം എല്‍ എ എച്ച് സലാം മുഖ്യ അതിഥിആയിരുന്നു. റമദാനിലൂടെ റയ്യാനിലേക്ക് എന്ന വിഷയമവതരിപ്പിച്ചുകൊണ്ട് ഷാക്കിറ ഷാജഹാന്‍ സംസാരിച്ചു. മുഖ്യ പ്രഭാഷണം അദ്‌നാന്‍ ഹാദി ആലുവ വിശ്വമാനവതക്ക് വേദ വെളിച്ചം എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ചു. ആശംസകള്‍ നേര്‍ന്നു കൊണ്ട് ആലപ്പുഴ മണ്ഡലം സെക്രട്ടറി മുബാറക് അഹമ്മദ് സംസാരിച്ചു. സക്കാത്ത് ശേഖരണവും സംവിധാനവും, പ്രവര്‍ത്തനങ്ങളെയും കുറിച്ച് സക്കാത്ത് കമ്മിറ്റി കണ്‍വീനര്‍ എ. എം. നസീര്‍ സംസാരിച്ചു. സെക്രട്ടറി പി. നസീര്‍ സ്വാഗതവും, മണ്ഡലം പ്രസിഡന്റ് കലാമുദീന്‍ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *