കോഴിക്കോട്: നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികം ലൈബ്രറികള്‍ക്ക് പുസ്തകം നല്കി. നോര്‍ത്ത് നിയോജക മണ്ഡലം എം എല്‍ എ തോട്ടത്തില്‍ രവീന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 13 ഗ്രന്ഥശാലകള്‍ക്കും 5 ഹയര്‍ സെക്കന്ററി വിദ്യാലയങ്ങള്‍ക്കും പുസ്തകങ്ങള്‍ ലഭ്യമാക്കി.

നടക്കാവ് ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ കായിക സ്ഥിരം സമിതി അദ്ധ്യക്ഷ സി രേഖ അദ്ധ്യക്ഷത വഹിച്ചു. ദര്‍ശനം ഗ്രന്ഥശാലക്ക് വേണ്ടി പ്രവര്‍ത്തക സമിതി അംഗം സതീശന്‍ കൊല്ലറക്കല്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ചന്ദ്രന്‍ മാസ്റ്റര്‍, എ പ്രദീപ് കുമാര്‍ (മുന്‍ എം എല്‍ എ), നോര്‍ത്ത് നിയോജക മണ്ഡലം കണ്‍വീനര്‍ പി നിഖില്‍ എന്നിവര്‍ ആശംസ നേര്‍ന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി സുരേഷ് ബാബു സ്വാഗതവും നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാബു നന്ദിയും പറഞ്ഞു.