കാമുകനെ വിവസ്ത്രനാക്കി മര്‍ദിക്കാന്‍ ക്വട്ടേഷന്‍; യുവതി പൊലീസ് പിടിയില്‍

Crime

തിരുവനന്തപുരം: കാമുകനെ വിവസ്ത്രനാക്കി മര്‍ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധത്തില്‍ നിന്ന് യുവാവ് പിന്മാറാന്‍ തയാറാകത്തതിനെ തുടര്‍ന്നായിരുന്നു കാമുകിയായ യുവതി കാമുകനെതിരെ ക്വട്ടേഷന്‍ നല്‍കിയയത്. സംഭവത്തില്‍ ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നാണ് യുവതി പൊലീസിന്റെ പിടിയിലായത്. കാമുകനെ നഗ്നനാക്കി ശേഷം മര്‍ദിച്ച ശേഷം അവശനിലയില്‍ എറണാകുളത്ത് റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

കാമുകനെ നഗ്നനാക്കിയ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ആകെ എട്ട് പേര്‍ക്കെതിരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കേസുള്ളത്. കാമുകിയടക്കം രണ്ടുപേരാണ് പൊലീസിന്റെ പിടിയിലുള്ളത്. മറ്റുള്ളവര്‍ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *