കോഴിക്കോട്: കെട്ടിട നിര്‍മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയില്‍ വരുത്തിയ വര്‍ധനവ് പിന്‍വലിക്കണമെന്ന് കുറ്റിച്ചിറ മിസ്‌കാല്‍ റെസിഡന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ (മിര്‍വ) ആവിശ്യപെട്ടു. അപേക്ഷ ഫീസ് 30 രൂപയില്‍ നിന്നും 300 രൂപയാക്കിയതും ഇത് കൂടാതെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തില്‍ 1000 മുതല്‍ 5000 വരെ കൂട്ടിയത് സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിന് തടസമാവുന്നതാണ്. കെട്ടിട നിര്‍മാണംവുമായി ബന്ധപ്പെട്ട് വാര്‍ഡിപ്പിച്ചിട്ടുള്ള ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചു സാധാരണക്കാരന്റെ മേല്‍ വന്നിട്ടുള്ള അധികാബാധ്യത ഒഴിവാക്കണമെന്നും മിര്‍വ ആവിശ്യപെട്ടു.
പ്രസിഡന്റ് പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി വി ശംസുദ്ധീന്‍, ട്രെഷറര്‍ എം മുഹമ്മദ് ഹാഫിസ്, ഇ വി മുഹമ്മദ് നിയാസ്, നിസാര്‍ മൊല്ലാന്റെകം, കെ വി മുഹമ്മദ് ശുഹൈബ് എന്നിവര്‍ പ്രസംഗിച്ചു.