സൗദിവനിത റയാന ബര്‍നാവി ബഹിരാകാശത്തേക്ക്

Gulf News GCC

റിയാദ്: സൗദിയുടെ ആദ്യ ബഹിരാകാശ സഞ്ചാരി റയാന ബര്‍നാവി യാത്രയ്ക്കുള്ള ഒരുക്കത്തില്‍. അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) ഇവര്‍ പുറപ്പെടും. സൗദി സ്‌പേസ് അതോറിറ്റി, ആക്‌സിയം സ്‌പേസ്, അമേരിക്കന്‍ സ്‌പേസ് ഏജന്‍സി (നാസ), സ്‌പേസ് എക്‌സ് കമ്പനി എന്നിവര്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

റയാനയ്‌ക്കൊപ്പം അലി അല്‍ഖര്‍നി എന്നയാളും സൗദി സഞ്ചാരിയായുണ്ട്. സൗദി സഞ്ചാരികളുള്‍പ്പടെ എ.എക്‌സ് 2 ബഹിരാകാശ ദൗത്യ സംഘത്തില്‍ നാല് പേരാണുള്ളത്. ബഹിരാകാശ സഞ്ചാരിയാകുന്ന ആദ്യത്തെ സൗദി വനിതയാണ് റയാന ബര്‍നാവി. സംഘത്തിലുള്ള മറ്റ് രണ്ടുപേര്‍ പെഗ്ഗി വിറ്റ്‌സണും ജോണ്‍ ഷോഫ്‌നറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *