പ്രധാനമന്ത്രിക്ക് താത്പര്യം അദാനിയുടെ താത്പര്യം സംരക്ഷിക്കാന്‍: പ്രിയങ്ക ഗാന്ധി

News

കല്പറ്റ: പ്രധാനമന്ത്രിക്ക് താത്പര്യം അദാനിയുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് പ്രിയങ്ക ഗാന്ധി. കല്പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്ക് അദാനിയോടുള്ള താത്പര്യത്തെ കുറിച്ച് പ്രിയങ്ക പറഞ്ഞത്. രാജ്യത്തെ ജനങ്ങളുടെ കാര്യത്തിലോ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സേനയുടെ കാര്യത്തിലോ മറ്റ് കാര്യങ്ങളിലോ കാണിക്കാത്ത താത്പര്യമാണ് അദാനിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി കാണിക്കുന്നത്. ഈ ഒരു വ്യക്തിയുടെ കാര്യത്തില്‍ കാണിക്കുന്ന അമിത താത്പര്യം സംശയാസ്പദമാണ്. ഈ വ്യക്തിക്കെതിരെയുള്ള നിലപാടാണ് രാഹുലിന്റെ അയോഗ്യതക്ക് പിന്നിലെ കാരണമെന്നും പ്രിയങ്ക പറഞ്ഞു.

രാഹുലിനെതിരെ ഗുജറാത്തിലെ കോടതി വിധി വന്നതോടെ വളരെ പെട്ടന്നാണ് കേന്ദ്രത്തില്‍ നിന്നും കാര്യങ്ങള്‍ നീങ്ങിയത്. രാഹുലിനെ അയോഗ്യനാക്കുകയും വീടും മറ്റ് സൗകര്യങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികളും വളരെ പെട്ടന്ന് തന്നെ നടന്നു. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളില്‍ ഭൂരിപക്ഷവും രാഹുലിനൊപ്പമാണ് നിന്നത്. വയനാട്ടിലെ ജനങ്ങള്‍ രാഹുലിനോട് കാണിക്കുന്ന സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *