വ്യക്തി താത്പര്യമല്ല രാജ്യതാത്പര്യമാണ് വലുത്; ഭയപ്പെടുത്തി നിശബ്‌നാക്കാമെന്ന് കരുതേണ്ട: രാഹുല്‍ ഗാന്ധി

News

കല്പറ്റ: വ്യക്തി താത്പര്യമല്ല രാജ്യതാത്പര്യമാണ് വലുതെന്നും ഭയപ്പെടുത്തി തന്നെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും രാഹുല്‍ ഗാന്ധി. പൊലീസിനെ തന്റെ വീട്ടിലേക്കയച്ചാലോ എം പി സ്ഥാനം എടുത്തുമാറ്റിയാലോ തന്റെ പോരാട്ടം ഇല്ലാതാവില്ലെന്നും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിലാണ് തന്റെ സ്ഥാനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ എം പി എന്ന സ്ഥാനത്തിന്റെ ആവശ്യമില്ല. വയനാട്ടുകാരുടെ ഹൃദയത്തിലാണ് തനിക്കുള്ള സ്ഥാനമെന്നും അത് എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. അയോഗ്യത നടപടിക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം റോഡ് ഷോയ്ക്ക് ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

മോദിക്കും കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച രാഹുല്‍ മോഡിയും അദാനിയും തമ്മിലുള്ള ബന്ധം വിശദമാക്കുകയും ചെയ്തു. അദാനിയുമായി മോദിക്കുള്ള ബന്ധത്തെ കുറിച്ച് ഇനിയും ചോദിച്ചുകൊണ്ടേയിരിക്കുമെന്നും മോദി എത്ര ഒഴിഞ്ഞുമാറിയാലും തന്നെ തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചാലും ചോദ്യങ്ങളില്‍ നിന്നും പിന്മാറില്ല. അദാനിയുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാന്‍ മോദി തയ്യാറാകണം. തന്ത്രപ്രധാനമായ പല കരാറുകളും അദാനിക്കാണ് നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *