മോഹന്‍ലാലിന്‍റെ ജന്മദിനത്തില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: മോഹന്‍ലാല്‍ ഫാന്‍സ് പാറശ്ശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ 63ാം ജന്മദിനം വിപുലമായി ആഘോഷിച്ചു. പാറശാല കുറുംങ്കുട്ടി സാല്‍വേഷന്‍ ആര്‍മി സ്‌കൂളില്‍ നടന്ന ലാല്‍ ജന്മദിനാഘോഷ ചടങ്ങില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ സമ്മാനിച്ചു.

ലാല്‍ ജന്മദിനാഘോഷ ചടങ്ങിന്റെയും സമ്മാന വിതരണത്തിന്റെയും ഉദ്ഘാടനം പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍ ഡാര്‍വിന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗീതാകുമാരി, പി ടി എ പ്രസിഡന്റ് ബിനുരാജ് മോഹന്‍ലാല്‍ ഫാന്‍സ്, പാറശ്ശാല ഏരിയ കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത്, ഏരിയ സെക്രട്ടറി പ്രവീണ്‍ ചന്ദ്രന്‍, കമ്മറ്റി അംഗങ്ങളായ ട്രഷറര്‍ അനൂപ്, ഗോപു, ഗോകുല്‍, അരുണ്‍ രാമന്‍, വിശാഖ് ശ്രീരുദ്ര, ശശാങ്കന്‍, സന്തോഷ്, ജിജിന്‍, ശിവ ഗോകുല്‍, അരുണ്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.