മോന്‍സ് ജോസഫിനും മാണി സി കാപ്പനും ന്യൂയോര്‍ക്ക് കേരള സമാജം അവാര്‍ഡ്

World

ന്യൂയോര്‍ക്ക്: കേരള സമാജം ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ മികച്ച പാര്‍ലമെന്റേറിയന്‍ പ്രവാസി അവാര്‍ഡിന് മോന്‍സ് ജോസഫ് എം എല്‍ എ, പ്രസ്റ്റീജിയസ് ഹ്യൂമാനിറ്റേറിയന്‍ പ്രവാസി അവാര്‍ഡിന് മാണി സി. കാപ്പന്‍ എം എല്‍ എ എന്നിവര്‍ അര്‍ഹരായതായി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരള സമാജം പ്രസിഡന്റ് ഫീലിപ്പോസ് കെ ജോസഫ്, ജനറല്‍ സെക്രട്ടറി ജോണ്‍ കെ ജോര്‍ജ്, പ്രോഗ്രാം കണ്‍വീനര്‍ ഷാജി വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 23ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന കേരള സമാജത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങില്‍ സമ്മാനിക്കും.

സമൂഹത്തിനുവേണ്ടി മികച്ച സേവനം കാഴ്ചവയ്ക്കുന്ന പ്രതിഭകളായ ജനപ്രതിനിധികളെ ആദരിക്കുന്നതിനുവേണ്ടിയാണ് ഈ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

അമേരിക്കയിലെ മലയാളികള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ആദ്യത്തെ മലയാളി സംഘടനയാണ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരള സമാജം.