വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണം: കെ എന്‍ എം മര്‍ക്കസുദ്ദഅവ

Malappuram

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

മഞ്ചേരി: പരസ്പര സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും ഇഴകളടുപ്പിച്ച് സമുദായങ്ങള്‍ തമ്മില്‍ ഐക്യപ്പെട്ട് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണമെന്ന് കെ എന്‍ എം മര്‍കസുദഅവ ജില്ലാ സമിതി മഞ്ചേരിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. ജനാധിപത്യമതേതര മൂല്യങ്ങള്‍ അന്യംനിന്നാല്‍ രാജ്യം ഇരുളടഞ്ഞതായിരിക്കുമെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വര്‍ഗീയ ധ്രുവീകരണത്തിനെതിരെ മത രാഷ്ട്രീയ നേതൃത്വങ്ങള്‍ ജാഗ്രവത്താവണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത പി ഉബൈദുല്ല എം എല്‍ എ പ്രസ്താവിച്ചു.

കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡണ്ട് ഡോ. യു പി യഹ്യായാഖാന്‍ മദനി അധ്യക്ഷത വഹിച്ചു. അഡ്വ. എം റഹ്മത്തുള്ള അഡ്വ. ടോമി ജോണ്‍ അഡ്വ.ബീന ജോസഫ് അഡ്വ. കെ.ഫിറോസ് ബാബു, അഡ്വ. കെ. പി. മുഹമദ് ഷരീഫ്, അഡ്വ. പി. സഫറുല്ല, കെ ടി അഷ്‌റഫ്, കണ്ണിയന്‍ അബൂബക്കര്‍, നവീന്‍ ഇബ്രാഹിം, പറമ്പന്‍ സക്കീര്‍ ചമയം, ഇബ്രാഹിംകുട്ടി മംഗലം, മുഹമ്മദ് കുട്ടി മഞ്ചേരി, അബ്ദുല്ല സുല്ലമി മങ്കട, പി. മൂസ സ്വലാഹി, ടി. യൂസഫലി സ്വലാഹി, കെ. എന്‍ .എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി കെ. അബ്ദുല്‍ അസീസ് തെരട്ടമ്മല്‍, ഹംസ വി. ട്ടി, ശാക്കിര്‍ ബാബു കുനിയില്‍, ജലീല്‍ മോങ്ങം, താഹിറ ടീച്ചര്‍, ഷഹീര്‍ പുല്ലൂര്‍, കെ. എം ഹുസൈന്‍, ജവഹര്‍ അയനിക്കോട് സി. സനിയ്യ അന്‍വാരിയ്യ സംസാരിച്ചു. വി.പി.അഹമദ് കുട്ടി . ശംസുദ്ധീന്‍ അയനിക്കോട് . എം.പി അബ്ദുല്‍ കരീം സുല്ലമി എടവണ്ണ സമാപന ഭാഷണം നടത്തി.