വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
കോഴിക്കോട്: വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് കോഴിക്കോട് ടൌണ്‍ ഏരിയ ഈദ് ഗാഹ് കമ്മിറ്റി സംഘടിപ്പിച്ച ഈദ് പ്രഭാഷണത്തില്‍ പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിര്‍ പറഞ്ഞു.
ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറ. പ്രവാചക ചര്യയാണ് നാം ജീവിത മാതൃകയാക്കേണ്ടത്. ഇത് രണ്ടും അവഗണിച്ചാല്‍ ഇസ് ലാമിക സമൂഹത്തില്‍ അസ്തിത്വ പ്രതിസന്ധി രൂക്ഷമാകുമെന്നും ഖത്തീബ് ഓര്‍മ്മപ്പെടുത്തി. ആശയ പ്രചാരണങ്ങള്‍ സദുപദേശത്തോടെ നിര്‍വ്വഹിക്കുകയും പൊതു കാര്യങ്ങളില്‍ ഐക്യപ്പെടുകയും ചെയ്യുക എന്നത് വിശ്വാസികളുടെ സവിശേഷതയാണ്.
വിശ്വാസ വിമലീകരണവും, സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം. ആഘോഷവും ആരാധനാ കര്‍മ്മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്ലാം. എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ നാം അനുകരിക്കരുത്.
സഹജീവികളോടുള്ള കരുണയും, കരുതലും നമ്മുടെ ആഘോഷത്തില്‍ പ്രതിഫലിക്കണം. ധാന ശീലങ്ങള്‍ ജീവിതചര്യയാകണമെന്നും, അര്‍ഹന്റെ അഭിമാനത്തിന് ക്ഷതമേല്പ്പിക്കാതെ അത് നിര്‍വ്വഹിക്കാനുള്ള മനസ്സാണ് വിശ്വാസി സമൂഹം നേടിയെടുക്കേണ്ടത്. ഫാഷിസവും, ലിബറലിസവും സാമൂഹിക ജീവിതത്തില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വിശ്വാസത്തിന്റെ മൗലികതയില്‍ നിന്നുള്ള പ്രതിരോധം ഓരോരുത്തരുടെയും ബാദ്ധ്യതയാണെന്നത് നാം തിരിച്ചറിയണമെന്നും ഖത്വീബ് ഓര്‍മ്മപ്പെടുത്തി.