വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കോഴിക്കോട്: കാര്യങ്ങളെ സ്വയം പഠിച്ച് മനസ്സിലാക്കി ഗ്രഹിക്കുവാന്‍ വിശ്വാസി സമൂഹം മുന്നോട്ടു വരണമെന്ന് മൗലവി ശിര്‍ഷാദ് ഫാറൂഖി ആഹ്വാനം ചെയ്തു. ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട് നഗരത്തില്‍ നടന്ന ഈദ് ഗാഹില്‍ ഉദ്‌ബോധന പ്രസംഗം നടത്തുകയായിരുന്നു ഫാറൂഖി. മറ്റുള്ളവര്‍ പറയുന്നതു കേട്ട്, സഞ്ചരിക്കുന്നവരല്ല യഥാര്‍ത്ഥ വിശ്വാസിയെന്നും കാര്യങ്ങളെപറ്റി പഠിച്ച് മനസ്സിലാക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭൂരിഭാഗം വിശ്വാസികളും ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമ്പോള്‍, ഒരു ചെറുവിഭാഗമാണ് ഹിജ്‌റാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ആഘോഷിച്ചത്. കോഴിക്കോട് നഗരം, ഫറോഖ്, കുറ്റിയാടി, ചേന്ദമംഗലൂര്‍ എന്നിവിടങ്ങളിലും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലും ഇരുപതിടത്താണ് ഇന്നലെ ഹിജ്‌റ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചത്. കെ എന്‍ എം മര്‍ക്കസുദഅവ വിഭാഗം, ഇന്നലെ പരസ്യമായി ഈദ് ആഘോഷിച്ചിട്ടില്ലെങ്കിലും വ്രതം നോറ്റിരുന്നില്ല.