പ്രായഭേദമെന്യേ എല്ലാ വായനക്കാരെയും തന്‍റെ എഴുത്തിനൊപ്പം കൊണ്ടു പോകുവാന്‍ കഴിഞ്ഞ അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് എം. ടി: ഡോ. മിനി പ്രസാദ്

Kozhikode

കോഴിക്കോട്: ബുക്ക്മാര്‍ക്ക് എം ടിക്ക് സ്‌നേഹാദരം പുസ്തകോത്സവത്തില്‍ എം ടിയുടെ പുസ്തകങ്ങള്‍ ഒരുമിച്ച് കണ്ടതില്‍ വളരെ സന്തോഷം തോന്നിയെന്ന് പ്രശസ്ത നിരുപകയും കേരള സാഹിത്യ അക്കാദമി അംഗവുമായ ഡോ: മിനി പ്രസാദ് പറഞ്ഞു. പുസ്തകോത്സവം സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഈ കാര്യം അഭിപ്രായപ്പെട്ടത്. വാക്കുകള്‍ കൊണ്ട് മഹാ മാന്തികമായ ചിത്രങ്ങള്‍ വരച്ച് എം.ടി എല്ലാവരെയും തന്റെ കൃതികളിലേക്കാകര്‍ഷിക്കാന്‍ എം.ടിക്ക് കഴിഞ്ഞു. എം.ടി തൊട്ടതെല്ലാം പൊന്നാക്കുന്ന ആള്‍ ആണ്, കഥകള്‍ ആയാലും തിരക്കഥകള്‍ ആയാലും, ഒരേ ഒരു സിനിമാ പാട്ട് മാത്രമാണ് അഭ്‌ദ്ദേഹം എഴുതിയത്, അത് ഒരു കൈ പിഴ എന്നാണ് എം.ടി പിന്നിട് പറഞ്ഞെതെന്ന് മിനി പ്രസാദ് പറഞ്ഞു. വളര്‍ത്തുമൃഗങ്ങള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് എഴുതിയത് ആ പാട്ട് എത്ര മനോഹരമാണ്, കുട്ടികളുടെ മാനസികമായ സങ്കര്‍ഷകങ്ങളെ, വേദനകളെ മനോഹരമായി അവതരിപ്പിച്ച ആള്‍ എം.ടിയാണ്, ആ വലിയ ആല്‍മരത്തിന്റെ ചുവട്ടില്‍ നില്‍ക്കാന്‍ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു എന്നു ഡോ. മിനി പ്രസാദ് പറഞ്ഞു.