വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

Wayanad

കല്പറ്റ: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വയനാട്ടില്‍ മൂന്ന് പേര്‍ മരിച്ചു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. കല്പറ്റ പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമാണ് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശികളും കണ്ണൂര്‍ ഇരട്ടി സ്വദേശികളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാറിലെ ആറ് പേര്‍ ഉണ്ടായിരുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ മരിച്ചവര്‍ ഇരിട്ടി ഡോണ്‍ബോസ്‌കോ കോളേജിലെ വിദ്യാര്‍ഥികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.

വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പുഴമുടിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ സമീപത്തെ പ്ലാവില്‍ ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ മരം മുറിയുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേും ഒരാളെ കല്പറ്റ ഫാത്തിമ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ വെട്ടിപ്പൊളച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.