കേരള സന്ദര്‍ശനത്തിന്‍റെ സന്തോഷം മലയാളത്തില്‍ ട്വീറ്റ് ചെയ്ത് മോദി

Kerala

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിന്റെ സന്തോഷം മലയാളത്തില്‍ ട്വീറ്റ് ചെയ്ത് മോദി. തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതില്‍ ആകാംഷാഭരിതനാണെന്ന് മോദി ട്വിറ്ററില്‍ മലയാളത്തില്‍ കുറിച്ചത്. കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കുറിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനും ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനും തറക്കല്ലിടുമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.