കൊച്ചി: ഫൈന്‍ ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന് വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ‘മിസ്സിങ് ഗേള്‍’ മെയ് 12ന് തീയേറ്റര്‍ റിലീസിന് ഒരുങ്ങി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിപാദിച്ചൊരുക്കിയ ചിത്രം നവാഗതനായ അബ്ദുള്‍ റഷീദാണ് സംവിധാനം ചെയ്യുന്നത്. ‘അവള് ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനില്‍ പുറത്തുറങ്ങുന്ന ചിത്രത്തിന് നവാഗതരായ വിശാല്‍ വിശ്വനാഥനും അഫ്സല് കെ അസീസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
സംവിധാകന്, തിരക്കഥാകൃത്ത്, നായകന്, നായികമാര്‍, സംഗീത സംവിധാകന് ഉള്‍പ്പടെ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കിയ ‘മിസ്സിങ് ഗേള്‍’ ഔസേപ്പച്ചന് വാളക്കുഴിയുടെ 21മത്തെ സിനിമയാണ്. ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിന് സത്യയും കൈകാര്യം ചെയ്യുന്നു. സത്യജിത്തിന്റെ വരികള്‍ക്ക് ജയഹരി കാവാലം ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കലാസംവിധാനം: ജയ് പി ഈശ്വര്‍, ഉണ്ണി മണ്ണങ്ങോട്, പ്രൊഡക്ഷന്‍ കണ്ട്രോളര്: എം.വി ഫിബിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിശാല്‍ വിശ്വനാഥന്, മേക്കപ്പ്: മഹേഷ് ബാലാജി, അസോസിയേറ്റ് ഡയറക്ടര്‍: ദാസു ദിപിന്, വി.എഫ്.എക്സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്സ്: ബിജു പൈനാടത്ത്, ഡി.ഐ: ബിലാല്‍, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്, ഡിസൈന്‍സ്: കിഷോര്‍ ബാബു പി.എസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.