വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്സാപ്പ് നമ്പര്‍.
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഇലക്ഷനിലെ വോട്ടിന്റെ രഹസ്യസ്വഭാവം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്സിറ്റി ടീച്ചേര്‍സ് ഓര്‍ഗനൈസഷന്‍ വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്കി. പോളിങ് ബൂത്തിലേക്ക് ഒരു കാരണവശാലും മൊബൈല്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കരുത് എന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. അത് പീപ്പിള്‍ റെപ്രസെന്റേഷന്‍ ആക്ടിന് വിരുദ്ധമാണ്. സെനറ്റ് ഇലക്ഷനില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അത് വാട്സ് ആപ്പ് വഴി ഫോട്ടോ എടുത്ത് അയക്കണം എന്ന് അദ്ധ്യാപകര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ആണ് സെനറ്റ് ഇലക്ഷനിലെ വോട്ടിന്റെ രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ടി.ഒ വൈസ് ചാന്‍സലറെ സമീപിച്ചിട്ടുള്ളത്.