ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

Kozhikode

ഫറോക്ക്: ഫറോക്ക് സര്‍വ്വീസ് സഹകരണ ബാങ്കും അമ്പലങ്ങാടി ഒരുമ കര്‍ഷക കൂട്ടായ്മയും ചേര്‍ന്ന് നടത്തുന്ന ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവട് പിടിച്ച് ഒരുമ കര്‍ഷക കൂട്ടായ്മയാണ് കൃഷിയ്ക്ക് നേതൃത്വം നല്‍കുന്നത്. ബാങ്കിന്റെ പരിപൂര്‍ണ്ണ സഹകരണത്തിലും മേല്‍നോട്ടത്തിലുമാണ് കൃഷി നടത്തുന്നത്. വിവിധ വെള്ളരികള്‍, വെണ്ട, പയറ് തക്കാളി, മത്തന്‍, ചെരങ്ങ, പാവല്‍, പടവലം, മുളക്, വഴുതന, കപ്പ എന്നിവയാണ് കൃഷി ഇറക്കിയിരിക്കുന്നത്.

ബാങ്ക് പ്രസിഡന്റ് ടി കെ സേതുമാധവന്‍, സെക്രട്ടറി കെ സജിത്കുമാര്‍, ചിഫ് ഫിനാന്‍സ് മാനേജര്‍ എം വി ജയകുമാര്‍, ഡയറക്ടര്‍ അബിലാഷ്. കെ, ഒരുമ പ്രസിഡന്റ് സജി ചേന്നാട്ട്, സുരേഷ് ബാബു, ജോര്‍ജ് സി.ജോണ്‍, മോഹനന്‍ അറളായി, രാജേഷ് പി.പി, ബിജേഷ് ഒ, അജയന്‍ സി, ബീരാന്‍ കോയ എന്നിവര്‍ പങ്കെടുത്തു.